പുതിയ മണ്ഡലം പുനർനിർണയം കഴിയുമ്പോൾ തെക്കൻസംസ്ഥാനങ്ങൾക്ക് എംപിമാരുടെ എണ്ണം കുറയും. ദക്ഷിണേന്ത്യസംസ്ഥാനങ്ങളിൽ ജനസംഖ്യ കുറയുന്നതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത് വർദ്ധിക്കുന്നതും ആണ് സീറ്റുകളുടെ എണ്ണം വർദ്ധിക്കാനും കുറയാനും ഇടയാക്കുക .202 6 ൽ മണ്ഡലം പുനർനിർണയം നടത്താനാണ് കേന്ദ്രസർക്കാർ നീക്കം .ഇതോടെ ഉത്തരേന്ത്യ തീരുമാനിക്കുന്ന വിധം ആകും രാജ്യത്തെ കാര്യങ്ങൾ നിർണയിക്കപ്പെടുക. നിലവിൽ 150 ഓളം സീറ്റുകളാണ് 4 സംസ്ഥാനങ്ങൾക്കായി ഉള്ളത് .ഇതാണ് ഇരുപത് എണ്ണത്തോളം കുറയുക .ഇത് യുപി, ബീഹാർ പോലുള്ള സംസ്ഥാനങ്ങളിൽ വർദ്ധിക്കുകയും ചെയ്യും .ഇതോടെ ഉത്തരേന്ത്യ യിൽ പാർട്ടിക്ക് പിടിമുറുക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
യുപിയിലും രാജസ്ഥാനിലും ഗുജറാത്തിലും മറ്റും തങ്ങൾക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇവിടെ 20 ഓളം സീറ്റുകൾ ആവും വർദ്ധിക്കുക .മൊത്തം സീറ്റുകളുടെ എണ്ണം 542 ആയി നിലനിർത്തണമെന്ന ഭരണഘടനാ വ്യവസ്ഥയാണ് ദക്ഷിണേന്ത്യയ്ക്ക് തിരിച്ചടിയാവുക .വനിതാ സംവരണനിയമം 2029 ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത് .ഇതിനുമുമ്പ് നിയോജക മണ്ഡലങ്ങളുടെ പുനർനിർണയം നടത്താനാണ് നീക്കം. ഇതോടെ ബിജെപി രണ്ട് ലക്ഷ്യങ്ങളാണ് നേടാൻ ആഗ്രഹിക്കുന്നത് .തങ്ങളുടെ സ്വാധീനമേഖലയിലെ സീറ്റുകൾ വർധിക്കുകയും വനിതകളുടെ പിന്തുണ ലഭിക്കുകയും ചെയ്താൽ 2024 ലും 29 ലും വിജയം ഉറപ്പാക്കാനാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു