X

‘സമ്മതമില്ലാതെ ഒരു സ്ത്രിയേയും സ്പര്‍ശിക്കരുത്’; നോ എന്നതിന് നോ എന്നുതന്നെയാണ് അര്‍ഥമെന്ന് കുട്ടികളെ പഠിപ്പിക്കണം: ഹൈക്കോടതി

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇത് സ്ത്രിയുടെ കാര്യത്തിലായാലും പുരുഷന്റെ കാര്യത്തിലായാലും ഒന്നുതന്നെ. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള അഭിപ്രായമാണ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നോട്ട് വയ്ക്കുന്നത്.

പീഡനകേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളേജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി നിരീക്ഷണം. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണമെന്ന് കോടതി പറഞ്ഞു. നോ എന്നു പറഞ്ഞാല്‍ നോ എന്നുതന്നെയാണ് എന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. നിസ്വാര്‍ഥവും മാന്യവുമായി പെരുമാറാന്‍ സമൂഹം അവരെ പര്യാപ്തരാക്കണമെന്ന് കോടതി അഭിപ്രാപ്പെട്ടു.

webdesk14: