തൊടുപുഴ: ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചെറുതോണി സ്വദേശിയായ സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നില്‍ കയ്യില്‍ കരുതിയ പെട്രോളിഴിച്ച് തീ കൊളുത്താനായിരുന്നു വീട്ടമ്മയുടെ ശ്രമം.
പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച യുവതിക്കു മേലെ വെള്ളമൊഴിച്ച് പോലീസുകാര്‍ തന്നെ തടയുകയായിരുന്നു. അയല്‍വാസിയുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ലഭിച്ച സമന്‍സാണ് യുവതിയുടെ സമനില തെറ്റിച്ചത്. ഇതേതുടര്‍ന്നു കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ആത്മഹത്യ ഭീക്ഷണി മുഴക്കി യുവതി കലക്ട്രേറ്റില്‍ എത്തുകയായിരുന്നു. അതേസമയം യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.