സ്വാമി വിവേകാനന്ദനേയും രാമകൃഷ്ണ പരമഹംസനേയും സംബന്ധിച്ച പ്രസ്താവനക്ക് പിന്നാലെ വീണ്ടും വിവാദവുമായി ഇസ്‌കോണ്‍ സന്ന്യാസി അമോഗ് ലില ദാസ്. സ്ത്രീകള്‍ ജിമ്മില്‍ പോകുന്നത് സംബന്ധിച്ചാണ് ലില ദാസിന്റെ പ്രസ്താവന. സ്ത്രീകളെ അധിക്ഷേപിച്ച പ്രസ്താവനയുടെ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
സ്ത്രീകള്‍ ജിമ്മില്‍ പോകുന്നതിന് പകരം വീട്ടിലെ ജോലികള്‍ ചെയ്താല്‍ മതിയെന്നാണ് അമോഗ് ലില ദാസിന്റെ പരാമര്‍ശം. വീട്ടിലെ ജോലികള്‍ ചെയ്താല്‍ സ്ത്രീകള്‍ക്ക് കുടവയറുണ്ടാവില്ല. വീട് തന്നെയാണ് നമ്പര്‍ വണ്‍ ജിമ്മെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ ഈ വിഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. വിഡിയോയുടെ ഒരു ഭാഗമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നതെങ്കിലും നെറ്റിസണ്‍സ് വ്യാപക വിമര്‍ശനമാണ് വിഡിയോക്കെതിരെ ഉയര്‍ത്തുന്നത്. സ്ത്രീകളോട് സ്വാമിക്കുള്ള ബഹുമാനക്കുറവാണ് വിഡിയോയിലൂടെ തെളിയുന്നതെന്നാണ് നെറ്റിസണ്‍സിന്റെ വാദം.