X

റെയില്‍വെ ശുചിമുറിയില്‍ അശ്ലീല കമന്റും, ഫോണ്‍ നമ്പറും പേരും; അഞ്ചു വര്‍ഷത്തെ അന്വേഷണത്തില്‍ അയല്‍വാസിയെ കുടുക്കി വീട്ടമ്മ

റെയില്‍വെ സ്റ്റേഷനിലെ ശുചിമുറി ചുമരില്‍ പേരും ഫോണ്‍ നമ്പറും അശ്ലീല കമന്റും എഴുതിവച്ചയാളെ കണ്ടെത്താന്‍ നിയമപോരാട്ടം നടത്തിയ വനിതയ്ക്കു ഒടുവില്‍ വിജയം. തിരുവനന്തപുരത്തെ ശ്രീകാര്യത്തു താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിനല്‍കിയത്.

2018 മെയ് 4മുതല്‍ അശ്ലീല സംഭാഷണവുമായി ഫോണ്‍വിളികള്‍ പതിവായതോടെ പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഫോണ്‍ വിളിക്കിടെ റെയില്‍വേ സ്‌റ്റേഷന്റെ ശുചിമുറിയില്‍ നമ്പര്‍ എഴുതിവെച്ചതായി അയാള്‍ പറഞ്ഞു. ഈ ദൃശ്യം അയച്ചുകൊടുത്തതായി പരാതിയില്‍ പറയുന്നു.

പരിചയമുള്ള കയ്യക്ഷരമാണ് എന്ന് തോന്നിയ പരാതിക്കാരി, തന്റെ വീടു ഉള്‍പ്പട്ട റസിഡന്റ്‌സ് അസോസിയേഷന്റെ മിനുറ്റ്‌സ് ബുക്കില്‍ ഈ കയ്യക്ഷരം കണ്ടതായി തോന്നിയതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ലാബില്‍ കൊടുത്തപ്പോഴാണ് റസിഡന്റ്‌സ് അസോസിയേഷനിലെ അംഗമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി.

ഈ തെളിവുകള്‍ വെച്ച് എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ അയല്‍വാസി കുടുങ്ങുകയായിരുന്നു.

webdesk14: