ബഹദുര്‍ഗ: പ്രസവത്തിനു ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു പ്രതി കടന്നു കളഞ്ഞു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ യുവതിയെ സിസേറിയനു ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ കാറിലെത്തിയ പ്രതി ഐ.സി.യുവില്‍ കയറി യുവതി പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ സി.സി.ടി.വി ഉണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഉടനെ സ്ഥലം വിടുകയായിരുന്നു.
പീഡിപ്പിക്കപ്പെട്ട യുവതി ഐ.സി.യുവിലെത്തിയ ഡ്യൂട്ടി നഴ്‌സിനോട് ഭര്‍ത്താവിനെ വിളിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഭര്‍ത്താവിനോടു സംഭവം പറയുകയുമായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ബഹദുര്‍ഗയിലും പരിസരപ്രദേശങ്ങളിലും പ്രതിക്കായി \തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സിസിടിവിയില്‍ ഒരാള്‍ വെര്‍ണ കാറില്‍ ആശുപത്രിയിലേക്കു വരുന്നതും . ഇയാള്‍ ഐ.സി.യുവിലേക്ക് കയറിപ്പോകുന്നതും അല്‍പസമയം കഴിഞ്ഞ് തിരികെ പോകുന്ന ദൃശ്യം വ്യക്തമായി കാണാം . പ്രതിയുടെ മുഖം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് പൊലീസും പറഞ്ഞു.
ബഹദുര്‍ഗയിലെ മറ്റിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം പ്രതിയുടെ നീക്കങ്ങള്‍ പരിശോധിക്കും. ഇയാളുടെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ഐ.സി.യുവില്‍ ആകെ എട്ടു ബെഡുകളാണുള്ളത്. എന്നാല്‍, തൊട്ടടുത്ത ബെഡുകളില്‍ കിടക്കുന്ന ആരും ഒരു ശബ്ദവും കേട്ടിട്ടില്ലെന്നാണ് പൊലീസില്‍ മൊഴി നല്‍കിയത്.