ഷിംല: സുപ്രീം കോടതി ഉത്തരവ് പ്രകാരം അനധികൃത കെട്ടിടം പൊളിച്ചു നീക്കാനെത്തി അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസറെ കെട്ടിട ഉടമ വെടിവെച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസര്‍ ഷൈല്‍ ബാലയാണ് കൊല്ലപ്പെട്ടത്.
ഷൈല്‍ ബാലയുടെ നേതൃത്വത്തിലെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സോളന്‍ ജില്ലയിലെ നാരായണി ഗസ്റ്റഹൗസിന്റെ ഒരു ഭാഗം പൊളിച്ചു നീക്കാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ ഉടമസ്ഥനായ വിജയ് സിങ് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ മൂന്ന് റൗണ്ട് വെടിവെച്ചു. ഷൈല്‍ ബാലക്ക് പുറമെ മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം വിജയ് സിങ് അടുത്തുള്ള കാട്ടില്‍ ഓടിയോളിച്ചതിനാല്‍ ഇയാളെ പിടികൂടാനായിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
സോളന്‍ ജില്ലയിലെ 13 ഹോട്ടലുകള്‍ അനധികൃതമായി നിര്‍മ്മിച്ചവയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നാല് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. ഇതില്‍ ഒരു സംഘത്തിന്റെ മേധാവിയായിരുന്നു ഷെല്‍ബാല