മുംബൈ: ഡബ്ല്യുഎന്‍ബിഎ ലീഗിന്റെ ചരിത്രപരമായ 25ാമത് സീസണ്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പ്രൈം അംഗങ്ങള്‍ക്ക് തത്സമയം കാണാനാവുമെന്ന് ആമസോണ്‍ പ്രൈം വീഡിയോയും, വനിതാ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനും (ഡബ്ല്യുഎന്‍ബിഎ) സംയുക്തമായി അറിയിച്ചു.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കായിക മത്സരങ്ങളുടെ തത്സമയം സംപ്രേക്ഷണം വിപുലപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി 2021 മെയ് മാസത്തിലാണ് ആമസോണും, ഡബ്ല്യുഎന്‍ബിഎയും തമ്മില്‍ ഇതുസംബന്ധിച്ച ബഹുവര്‍ഷ കരാറില്‍ ഏര്‍പ്പെട്ടത്. കരാറിന്റെ ഭാഗമായി ഓരോ സീസണിലും തെരഞ്ഞെടുത്ത ലീഗ് ഗെയിമുകള്‍ ഇന്ത്യയില്‍ എക്‌സ്‌ക്ലൂസീവ് സ്ട്രീമിങ് ചെയ്യാന്‍ പ്രൈം വീഡിയോയ്ക്ക് അവകാശമുണ്ടാവും. ഒരു വനിതാ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ലീഗിന് ഇന്ത്യയില്‍ ആദ്യമായാണ് പ്രൈം വീഡിയോയിലൂടെ പ്രത്യേക സ്ട്രീമിങ് അവകാശങ്ങള്‍ ലഭിക്കുന്നത്. ഇതോടെ, ഇന്ത്യയിലെ പ്രൈം അംഗങ്ങള്‍ക്ക് 2021 ഡബ്ല്യുഎന്‍ബിഎ സീസണിന്റെ രണ്ടാം പകുതി മുതല്‍ ആറു മത്സരങ്ങള്‍ കാണാന്‍ എക്‌സ്‌ക്ലൂസീവ് ആക്‌സസ് ലഭിക്കും. ഇന്ത്യയിലെ പ്രൈം വീഡിയോ ഉപഭോക്താക്കള്‍ക്കുള്ള ആദ്യ തത്സമയ സ്‌പോര്‍ട്‌സ് സ്ട്രീമിങ് അനുഭവമായി ഡബ്ല്യുഎന്‍ബിഎ മത്സരങ്ങള്‍ മാറും.
2021 മെയ് 5ന് തുടങ്ങിയ സീസണിന്റെ, ഓഗസ്റ്റ് 21ന് നടക്കുന്ന ന്യൂയോര്‍ക്ക് ലിബര്‍ട്ടിയും സിയാറ്റില്‍ സ്‌റ്റോമും തമ്മിലുള്ള ഡബ്ല്യുഎന്‍ബിഎ മത്സരത്തിന് പുറമെ, സീസണിലെ മറ്റു അഞ്ച് മത്സരങ്ങള്‍ കൂടി പ്രൈം വീഡിയോ സ്ട്രീമിങ് ചെയ്യും. മുന്‍ മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയവര്‍ക്ക് മത്സരത്തിന്റെ മുഴുവന്‍ റീപ്ലേയും ഇംഗ്ലീഷില്‍ ആപ്പില്‍ ലഭിക്കും.
ഡബ്ല്യുഎന്‍ബിഎ ഗെയിമുകള്‍ ഞങ്ങളുടെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ വക്താവ് ചൈതന്യ ദിവാന്‍ പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയുള്ള, ഡബ്ല്യുഎന്‍ബിഎ ഗെയിമുകളുടെ ലോകോത്തര, തടസരഹിത തത്സമയ അനുഭവം, വര്‍ധിച്ചുവരുന്ന ഇന്ത്യയിലെ ബാസ്‌ക്കറ്റ്‌ബോള്‍ ആരാധക അടിത്തറയെ ആനന്ദിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്ത്യയിലെ ഞങ്ങളുടെ ആരാധകര്‍ക്ക് ഡബ്ല്യുഎന്‍ബിഎ ഗെയിമുകള്‍ നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് എന്‍ബിഎ ഇന്ത്യയുടെ ഗ്ലോബല്‍ കണ്ടന്റ് ആന്‍ഡ് മീഡിയ ഡിസ്ട്രിബ്യൂഷന്‍ മേധാവി സണ്ണി മാലിക് പറഞ്ഞു. ഈ സഹകരണം ഗെയിമുകളിലേക്ക് എളുപ്പത്തില്‍ ആക്‌സസ് നല്‍കുകയും, ഞങ്ങളുടെ വിസിബിലിറ്റി വര്‍ധിപ്പിക്കുകയും, ലോകത്തെ ഏറ്റവും പ്രശസ്തമായ സ്‌പോര്‍ട്‌സ് ലീഗുകളിലൊന്നിനെ കുറിച്ച് ആരാധകരെ കൂടുതല്‍ ബോധവത്കരിക്കുകയും ചെയ്യുമെന്നും സണ്ണി മാലിക് കൂട്ടിച്ചേര്‍ത്തു.
2021 ഡബ്ല്യുഎന്‍ബിഎ സീസണിന്റെ രണ്ടാം പകുതിയില്‍ പ്രൈം വീഡിയോയില്‍ സംപ്രേഷണം ചെയ്യുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍:
തീയതി ഹോം ടീം എവേ ടീം ഇന്ത്യന്‍ സമയം
8/27/2021 വാഷിങ്ടണ്‍ ഡല്ലാസ് 4:30 എ.എം
9/1/2021 മിനെസോട്ട ന്യൂയോര്‍ക്ക് 5:30 എ.എം
9/3/2021 സിയാറ്റില്‍ ന്യൂയോര്‍ക്ക് 7:30 എ.എം
9/8/2021 ഡല്ലാസ് കണക്റ്റികട്ട് 5:30 എ.എം
9/17/2021 അറ്റ്‌ലാന്റ ലോസ് ഏഞ്ചല്‍സ് 4:30 എ.എം