ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഏഴ് ദിവസമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വലിയകൂട്ടം കര്‍ഷകരാണ് സമരത്തിന് രാജ്യതലസ്ഥനാത്ത് തമ്പടിച്ചിരിക്കുന്നത്.
കര്‍ഷകരെല്ലാം സമരത്തിന് വന്നപ്പോള്‍ കൃഷിയിടങ്ങളില്‍ ആരാണ് പണിയെടുക്കുന്നത്? അവരുടെ വീടുകളിലെ സ്ത്രീകള്‍ തന്നെ. വിതയ്ക്കാനും കൊയ്യാനുമൊക്കെയായി സ്ത്രീകള്‍ കൂട്ടത്തോട വയലുകളില്‍ ഇറങ്ങിയിരിക്കുകയാണ്.
‘വീട്ടിലെ പുരുഷന്‍മാരെല്ലാം സമരത്തിന് പോയി. ഞങ്ങള്‍ക്ക് ഭൂമിയും വിളകളും സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങള്‍ വയലുകളില്‍ ഇറങ്ങിയിരിക്കുകയാണ്’ മീററ്റില്‍ കൂട്ടമായി വയലുകല്‍ ഇറങ്ങിയ സ്ത്രീകളില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകര്‍ അയഞ്ഞ മട്ടില്ല. പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനകളുടെ തീരൂമാനം. രാജ്യം മുഴുവന്‍ പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റ ഭാഗമായി ഡിസംബര്‍ അഞ്ചിന് രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും.