X
    Categories: MoreViews

നടി ആക്രമിക്കപ്പെട്ട സംഭവം; ദൃശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ മാന്യത പാലിച്ചില്ലെങ്കില്‍ നിയമനടപടിയെന്ന് സിനിമയിലെ വനിതാ സംഘടന

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാന്യതയും മര്യാദയും പാലിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വാര്‍ത്തകള്‍ മാന്യതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ഒപ്പം സര്‍ക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

chandrika: