X

‘ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ’; അവള്‍ക്കൊപ്പമുണ്ടാകണമെന്ന് വീണ്ടും വുമണ്‍ ഇന്‍ സിനിമ കളക്ടീവ്

ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും പിന്തുണയുമായി സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെയെന്ന് കൂട്ടായ്മ ഫേസ്ബുക്ക് കൂറിപ്പിലൂടെ പറഞ്ഞു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഓരോരുത്തരുടേയും കടമയാണെന്നും കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇന്നലെ ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ദിലീപ് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് പ്രതികരണം. ദിലീപ് ഫാന്‍സും സിനിമാ പ്രവര്‍ത്തകരും വമ്പിച്ച പിന്തുണയാണ് ആലുവ സജബ്ജയിലിനു മുന്നില്‍ ദിലീപിന് നല്‍കിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!

chandrika: