X
    Categories: CultureMoreNewsViews

ശബരിമല സ്ത്രീപ്രവേശം: സി.പി.എം ഇരട്ടത്താപ്പ് പൊളിയുന്നു; പാര്‍ട്ടി നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക്

കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശത്തില്‍ നവോഥാനം പറയുന്ന സി.പി.എം നിലപാട് കാപട്യമെന്ന് വസ്തുതകള്‍. സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ളതിന് തെളിവുകള്‍ പുറത്തുവരുന്നു. കണ്ണൂര്‍ കല്ല്യാശ്ശേരി കീച്ചേരി പാലോട്ടുകാവില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളത്.

പതിറ്റാണ്ടുകളായി തുടരുന്ന ആചാരമാണിതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. വിഷു മുതല്‍ ഏഴു ദിവസം മാത്രം നിത്യപൂജ നടക്കുന്ന ക്ഷേത്രമാണിത്. ഉത്സവകാലത്ത് ഉള്‍പ്പെടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. ക്ഷേത്രക്കുളത്തില്‍ പ്രവേശിക്കാനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിനു മുന്നിലൂടെ വഴിനടക്കാന്‍ അനുവദിക്കില്ല. അസുരനിഗ്രഹം നടന്ന സ്ഥലമായതിനാലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതെന്നും ആചാരത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ക്ഷേത്രസമിതി പറയുന്നു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം തുടരുക മാത്രമാണെന്ന് ഭരണസമിതി പറയുന്നു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ മുറവിളി കൂട്ടുന്ന സി.പി.എം സ്വന്തം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ സ്ത്രീകളെ വിലക്കുന്ന വിഷയം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: