ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പാലക്കാട് ആനക്കര പുല്ലാനി ചോലയില്‍ തമ്പിയുടെ ഭാര്യ കീഴ്പാടത്ത് ജാനകി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.