X

കുടുംബ വഴക്ക്; അമ്മയും പിഞ്ചുകുഞ്ഞും മരിച്ച നിലയില്‍

കോഴിക്കോട് വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിയൂര്‍ താഴെ സ്വദേശി വിസ്മയയും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ആത്മഹത്യചെയ്‌തെന്നാണ് പ്രാഥമികവിവരം. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. നാദാപുരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുറ്റ്യാടി ആശുപത്രിയിലേക്ക് മാറ്റി.

webdesk14: