X
    Categories: CultureNewsViews

കാസര്‍കോട് കൊല്ലപ്പെട്ടവരെ സന്ദര്‍ശിക്കാത്തതെന്ത്? വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി

കൊച്ചി: തിരക്കുള്ളതിനാല്‍ കാസര്‍കോട് സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനാവില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വരും ദിവസങ്ങളിലും സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു. അതേസമയം തന്നെ പരിഹസിച്ച എഴുത്തുകാരി കെ.ആര്‍ മീരക്ക് അതേ നാണയത്തില്‍ മറുപടി പറഞ്ഞ വി.ടി ബല്‍റാമിനെതിരെ സ്വമേധയാ കേസെടുത്തതായും ജോസഫൈന്‍ പറഞ്ഞു.

കരുത്തും സ്വാധീനവുമുള്ള സ്ത്രീകള്‍ പ്രതിസന്ധികളുണ്ടാവുമ്പോള്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് അതിനെ നേരിടണം. പൊലീസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനു കൃത്യനിര്‍വഹണത്തിലുണ്ടായ എതിര്‍പ്പുകളെ അവര്‍ സ്വന്തം നിലയില്‍ നേരിടുന്നുണ്ട്. സ്ത്രീകള്‍ പ്രതിസന്ധി നേരിടുന്ന ഇടങ്ങളിലെല്ലാം കമ്മീഷന്‍ ശക്തമായുണ്ടാകും. ഇടുക്കിയില്‍ രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. സമൂഹത്തില്‍ ഉന്നതാരായവര്‍ പോലും പരസ്യമായി സ്ത്രീകളെ അധിക്ഷേപിക്കുന്നത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചിട്ടുണ്ട്. സൈബര്‍ ആക്ട് പോലെ സംസ്ഥാനത്തിന് തന്നെ കേസെടുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: