സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍

വിഷുദിനത്തിലും സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍. രക്തം കൊണ്ട് പ്ലക്കാര്‍ഡ് എഴുതിയായിരുന്നു ഇന്നത്തെ സമരരീതി. അതേസമയം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം ബാക്കിയുള്ളൂ. സമരത്തിന്റെ കാഴ്ച ഹൃദയഭേദകമാണെന്നും സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആശാവര്‍ക്കാര്‍മാര്‍ക്കു പിന്നാലെ കഴിഞ്ഞ 13 ദിവസമായി പലതരത്തിലുള്ള സമരരീതിയുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് വനിതാ പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അറുപധിലധികം ഉദ്യോഗാര്‍ത്ഥികള്‍. വിഷുദിനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ചോര കൊണ്ട് പ്ലക്കാര്‍ഡ് എഴുതി പ്രതിഷേധിച്ചു.

അതേസമയം ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും സമരം ചെയ്യുന്നത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

തൊള്ളായിരത്തിലധികം പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് വളരെ കുറച്ച് നിയമനം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം നിയമിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം.

അതേസമയം ഈ മാസം 19ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. അതിനുമുമ്പുള്ള മന്ത്രിസഭായോഗം ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷയില്‍ സമരം തുടരുകയാണ് വനിതാ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍.

 

webdesk17:
whatsapp
line