വനിതാ കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റില്‍ ഇനി സീറ്റില്‍ സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നു പുരുഷന്മാര് ഇരിക്കണ്ടെന്നുമുള്ള നോട്ടീസ് പതിപ്പിച്ച് കെ.എസ്.ആര്.ടി.സി. രണ്ടു വര്‍ഷം മുമ്പ് ഇത് സംബന്ധമായ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയില്പെടാത്തതിനാലാണ് ഇപ്പോള്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ നോട്ടീസ് പതിപ്പിച്ചത്.
ചില പുരുഷ യാത്രക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 2020ല്‍ കെ.എസ്.ആര്.ടി.സി ഉത്തരവിറക്കി. 2021ലും ഉത്തരവ് പുതുക്കി ഇറക്കി. വനിതാ കണ്ടക്ടറുടെ സീറ്റില്‍ പുരുഷ യാത്രക്കാരന് ഒപ്പം ഇരിക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും പരാതിപ്പെട്ടതോടെയാണ് ബസുകളില്‍ നോട്ടീസ് പതിപ്പിക്കാന്‍ തീരുമാനിച്ചത്.