എറണാകുളം അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ചു. രോഗിക്ക് കൂട്ടിരിക്കാനെത്തിയ ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ആശുപത്രിയില്‍ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ലിജിയും മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. സംഭവസ്ഥലത്തുവച്ചു തന്നെ ലിജി മരിച്ചു. അങ്കമാലി പൊലീസെത്തി പ്രതി മഹേഷിനെ കസ്റ്റഡയിലെടുത്തു.