ഗാസിയാബാദ്: 100 കോടി രൂപ തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ വന്നതില്‍ ഞെട്ടിയിരിക്കുകയാണ് മീററ്റ് സ്വദേശിനിയായ ശീതള്‍ യാദവ്. സംഭവം ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ഇടപെടല്‍ തേടിയിരിക്കുകയാണ് ശീതള്‍. ഇക്കാര്യം സൂചിപ്പിച്ച് ശീതള്‍ മോദിക്ക് കത്തെഴുതി.
ശാരദ റോഡിലുള്ള എസ്ബിഐയുടെ ബ്രാഞ്ചിലാണ് ശീതളിന്റെ ജന്‍ധന്‍ അക്കൗണ്ട്. ഡിസംബര്‍ 18ന് വീടിനു സമീപത്തുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചതിനു ശേഷം അക്കൗണ്ടിലെ ബാക്കി തുക നോക്കിയപ്പോഴാണ് ശീതള്‍ ഞെട്ടിയത്. 99,99,99,394 രൂപയാണ് ബാലന്‍സ്!. ഇത് വിശ്വസിക്കാതിരുന്ന ശീതള്‍ ക്യൂവില്‍ പുറകില്‍ നില്‍ക്കുന്ന വ്യക്തിയോട് തുക ശരിയാണോ എന്നു ഉറപ്പിച്ചു. മറ്റൊരു എടിഎമ്മില്‍ പോയി ബാലന്‍സ് വീണ്ടും പരിശോധിച്ചു. സമാന തുകതന്നെയാണ് അവിടെയും കാണിച്ചത്.
തുടര്‍ന്ന് ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് മോദിക്ക് കത്തെഴുതാന്‍ ശീതള്‍ തീരുമാനിച്ചത്. ഭര്‍ത്താവിന്റെ സഹായത്തോടെയാണ് ശീതള്‍ കത്തെഴുതിയത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമമുണ്ടെന്നും അത്തരക്കാരെ സൂക്ഷിക്കണമെന്നും മോദ്ി പറഞ്ഞിരുന്നു.