X
    Categories: MoreViews

യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; ഒരു മരണം

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് അക്രമിയെന്നാണ് പോലീസ് നിഗമനം. വെടിവെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അക്രമത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.

യുട്യൂബ് ആസ്ഥാനത്തിന്റെ ഡൈനിങ് കോര്‍ട്ട് യാര്‍ഡ് ഭാഗത്തേക്ക് ചൊവ്വാഴ്ച ഉച്ചക്ക് 12.15ന് എത്തിയ യുവതി പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വെടിയുതിര്‍ത്ത് തുടങ്ങിയിരുന്നു.

സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. അക്രമത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിച്ചു. പോലീസ് നടപടികള്‍ തുടരുകയാണ്. വന്‍ പോലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: