X
    Categories: indiaNews

ഡല്‍ഹി യു.പി ഭവനില്‍ യുവതിക്ക് പീഡനം; പ്രതി സംഘപരിവാര്‍ സംഘടനാ ദേശീയ പ്രസിഡന്റ്

ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവനില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് യുവതിയുടെ പരാതി. ഡല്‍ഹിയിലെ യുപി സംസ്ഥാനത്തിന്റെ ഗസ്റ്റ് ഹൗസിലാണ് യു പി ഭവന്‍. അവിടെവച്ച് മഹാറാണാ പ്രതാപ് സേനയുടെ ദേശീയ പ്രസിഡണ്ട് രാജ്യവര്‍ദ്ധന്‍ സിംഗ് പാര്‍മര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് യുപി ഭവനിലെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം നടന്നു എന്ന് യുവതി ആരോപിച്ച മുറി സീല്‍ ചെയ്തു.

മെയ് 26നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി വൈകിയോടെ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. റൂമില്‍ രണ്ട് മന്ത്രിമാര്‍ ഉണ്ടെന്നും അവര്‍ വിചാരിച്ചാല്‍ ജോലി തരപ്പെടുത്താമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് റൂമില്‍ എത്തിച്ചത്. റൂമില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ശേഷം ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം കൊടുക്കുന്ന ഗസ്റ്റ് ഹൗസാണ് ഇദ്ദേഹത്തിന് നല്‍കിയത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

webdesk11: