X

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് പീഡനം; പരാതി ജീവനക്കാരനെതിരെ

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. ശാസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തീയേറ്ററില്‍ നിന്നും സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം.

യുവതി ബന്ധുക്കളോട് വിവരം പറഞ്ഞപ്പോഴാണ് കാര്യം പുറത്തിറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതി ഒളിവിലാണ്. വിശദമായ അന്വേഷണം ആരംഭിച്ചു.

webdesk11: