മുന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി മൃതദേഹം കഷ്ണങ്ങളാക്കി നഗരമധ്യത്തില്‍ തള്ളി. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന്‍ (29) ആണ് കൊലപ്പെട്ടത്. സംഭവത്തില്‍ യുവാവിന്റെ കാമുകി ഭാഗ്യലക്ഷ്മി (38) അറസ്റ്റിലായി.
കേസില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ലൈംഗികതൊഴിലാളിയായ ഭാഗ്യലക്ഷ്മിയുടെ ഇടപാടുകാരനായിരുന്നു ഇയാള്‍. 2020ല്‍ ഇരുവരും വിവാഹിതരായി. വീട്ടുകാര്‍ക്ക് ഇവരുടെ വിവാഹബന്ധത്തെ കുറിച്ച് അറിയില്ലായിരുന്നു. 2021ല്‍ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു.
ജയന്തനെ മാര്‍ച്ച് മുതല്‍ കാണുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കഷണങ്ങളാക്കി മുറിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ 400 കിലോമീറ്റര്‍ അകലെ കടല്‍തീരത്തു നിന്നാണു കണ്ടെത്തിയത്. ഗുണ്ടകളുടെ സഹായത്തോടെയാണ് ഭാഗ്യലക്ഷ്മി കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം.