X

കൊടുങ്ങല്ലൂരില്‍ തുണിക്കടയുടമയായ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു

കടയടച്ച് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ തടഞ്ഞ് നിറുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊടുങ്ങല്ലൂര്‍ എറിയാടിലാണ് സംഭവം നടന്നത്.
എറിയാട് സ്വദേശി റിന്‍സിയ്ക്കാണ് പരുക്കേറ്റത്. വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. തുണിക്കടയുടെ ഉടമയായ ഇവര്‍ കട അടച്ച് മക്കളോടൊപ്പം മടങ്ങുന്ന സമയമാണ് അക്രമുണ്ടായത്. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവ് റിന്‍സിയെ തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. മുന്‍ ജീവനക്കാരനാണ് അക്രമിച്ചത്. റിന്‍സിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Test User: