കാക്കനാട് ചെമ്പുമുക്ക് പാറക്കാട്ട് ടേബിള്‍ എംഎല്‍എ റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം ഉണ്ടായിരുന്ന യുവാവ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കാണപ്പെട്ടു.
കോഴിക്കോട് തലക്കളത്തൂര്‍ വികെ റോഡ് കുനിയില്‍ ബാലന്റെ മകള്‍ വൈഷ്ണവി (22) ആണ് മരിച്ചത്. ഇടുക്കി തങ്കമണി വെമ്പലില്‍ ജേക്കബ് ജോസഫിന്റെ മകന്‍ അലക്‌സ് ജേക്കബ് (24) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഐടി മേഖലയില്‍ ജീവനക്കാരാണ് ഇരുവരും. രണ്ടാഴ്ച മുമ്പാണ് ഇവര്‍ ഒരുമിച്ച് ഫ്‌ലാറ്റില്‍ താമസം തുടങ്ങിയത്. കഴിഞ്ഞദിവസം ഫ്‌ലാറ്റില്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ എത്തിയ ജല അതോറിറ്റി ജീവനക്കാരന്‍ ശബ്ദം കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെന്നത്തിയപ്പോള്‍ ഇരുവരും ചോരയില്‍ കുളിച്ചു കിടപ്പായിരുന്നു.
മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അലക്‌സ് അവിടെ ചികിത്സയിലാണ്.