X

മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുവന്നു; ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. അങ്കമാലി നായത്തോട് പുതുശ്ശേരി മേരിയാണ് മരിച്ചത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മേരിയെ മകന്‍ കിരണ്‍ കത്തി ഉപയോഗിച്ച് കുത്തിയത്.

ആഴത്തിലുള്ള കുത്തില്‍ കുടല്‍മാല പുറത്തുവന്നിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വയറിന്റെ ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്‍ കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്റിലാണ്. ഭര്‍ത്താവ് പരേതനായ ഏലിയാസ്.

Chandrika Web: