ബെംഗളൂരു : ഇന്‍ഡിഗോയുടെ വിമാനത്തില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി യുവതി. ബുധനാഴ്ച 7.30ന് ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള പുറപ്പെട്ട വിമാനത്തില്‍ യുവതി ആണ്‍ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഇന്‍ഡിഗോയുടെ 6 ഇ 122 വിമാനത്തില്‍ വച്ച് മാസം തികയുന്നതിനു മുമ്പ് യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. കുഞ്ഞും അമ്മയും ആരോഗ്യത്തോടെ നിലനില്‍ക്കുന്നു.
ഇതോടെ കുഞ്ഞിന് ഇനി ജീവിതകാലം മുഴുവന്‍ ഇന്‍ഡിഗോയില് സൗജന്യമായി യാത്ര ചെയ്യാം. വിമാനത്തില്‍ വച്ച് കുഞ്ഞിന് ജീവന്‍ നല്‍കുന്നതു വഴി കുഞ്ഞിന് പിന്നീട് സൗജന്യ യാത്ര നടത്താം. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്‍ഡിഗോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്‍മം നല്‍കുന്നത് അത്യപൂര്‍വ്വ സംഭവമാണെങ്കിലും ഓരോ എയര്‍ലൈന്‍സും സൗജന്യയാത്രയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വ്യത്യാസമുണ്ടായേക്കാം. 2009ല്‍ എയര്‍ഏഷ്യയും 2017ല്‍ ജെറ്റ് എയര്‍വേയ്‌സും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സാജന്യയാത്ര പ്രഖ്യാപിച്ചിരുന്നു.