X

നാലുദിവസം തടവിലിട്ട് 50 പേര്‍ പീഡിപ്പിച്ചതായി യുവതി

ചണ്ഡീഗഡ്: ഒഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ തടവിലാക്കി നാല് ദിവസത്തിനിടെ 50 ഓളം ആളുകള്‍ തന്നെ ബലാല്‍സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാനയിലെ പഞ്ച്കുല സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ക്രൂരമായ അക്രമം നേരിടേണ്ടി വന്നത്. മോണിഹില്‍സിലെ ഗസ്റ്റ് ഹൗസില്‍ ജൂലൈ 15 മുതല്‍ 18 വരെ അടച്ചിട്ട് ദിനംപ്രതി പത്ത് പേര്‍ മാറി മാറി ബലാല്‍സംഗം ചെയ്തതായി യുവതി ചണ്ഡീഗഡ് പൊലീസില്‍ പരാതി നല്‍കി.

ഗസ്റ്റ് ഹൗസില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയുടെ ഭര്‍ത്താവിന്റെ പരിചയക്കാരനായ പ്രതികളില്‍ ഒരാള്‍ ക്ഷണിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസിലെ ജീവനക്കാരായ അവതാര്‍, ഹണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി മോണിഹില്‍സ് ഡിവൈഎസ്പി സതീഷ് കുമാര്‍ അറിയിച്ചു.

chandrika: