ഭിക്ഷയായി ഒരു രൂപ നല്‍കിയത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ഭിക്ഷക്കാരന്‍ സത്രീയെ ആക്രമിച്ചു.ആലുവ കെഎസ്ആര്‍ടിസി പരിസരത്ത് ഇന്ന് (വെള്ളി) ഉച്ചയോടായാണ് സംഭവം.
തമിഴ്‌നാട് സ്വദേശി ബാലുവാണ് ആക്രമിച്ചത്.ഇയാള്‍ ഇവിടങ്ങളില്‍ സ്ഥിരമായി ഭിക്ഷ യാചിക്കാറുണ്ട്.ഇന്ന് ഇതുവഴി ഒരു സത്രീ കടന്ന് പോവുകയും ഇയാള്‍ ഭിക്ഷ യാചിക്കുകയും ചെയ്തു.സത്രീ ഇയാള്‍ക്ക് ഒരു രൂപ നല്‍കുകയും ചെയ്തു.ഇത് ഇഷ്ടപ്പെടാത്ത ഇയാള്‍ സത്രീയുടെ കാലില്‍ കടന്നുപിടിക്കുകയും കയ്യില്‍ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് സത്രീയുടെ കാലില്‍ കുത്തുകയുമായിരുന്നു.
ആളുകള്‍ കൂടിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.എന്നാല്‍ പിന്തുടര്‍ന്ന ആളുകള്‍ ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.പരിക്കേറ്റ സത്രീക്ക് അടുത്തുള്ള ആശുപത്രിയില്‍ ചികത്സ നല്‍കി.