വാഷിങ്ടണ്‍: വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച മകനെ 92 കാരി വെടിവെച്ചു കൊന്നു. അരിസോണയിലാണ് സംഭവം. മകന്റെയും കാമുകിയുടെയും കൂടെയായിരുന്നു അന്ന ബ്ലെസ്സിങ് താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് അന്നയെ പുറത്താക്കുന്നതിന് വൃദ്ധസദനത്തിലേക്ക് മാറ്റാനുള്ള ഇരുവരുടെയും പദ്ധതിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബെഡ്‌റൂമില്‍ വാക്കുതര്‍ക്കത്തിനിടെ അന്ന തോക്കെടുത്ത് മകന് നേരെ വെടിവെക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാനും ആലോചിച്ചിരുന്നതായി അന്ന പൊലീസിനോട് പറഞ്ഞു.
അന്ന ബെസ്സിങ് മകനെ കൊന്നതോടെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ആള്‍ നടത്തുന്ന കൊലപാതകമായി സംഭവം മാറി. അരിസോണയില്‍ ഇത്തരം ഒന്നാം ഡിഗ്രി കൊലപാതക കുറ്റത്തിന് പരോള്‍ കൂടാതെ വധശിക്ഷയോ അല്ലെങ്കില്‍ ജയിലില്‍ ജീവിതം നടപ്പാക്കാവുന്നതാണ്. എന്നാല്‍ ബെസ്സിങിന്റെ പ്രായം പരിഗണിച്ച് 500,000 ഡോളര്‍ പണമായി മാത്രം നല്‍കപ്പെട്ട ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.