X
    Categories: AutoNews

ജനപ്രിയ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോക്‌സ് വാഗന്‍

മുംബൈ: മാരുതി, നിസാന്‍, ഹോണ്ട തുടങ്ങിയ കാര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് പിന്നാലെ പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗനും ഇന്ത്യയില്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു. അടുത്തമാസം മുതല്‍ ജനപ്രിയ മോഡലുകളായ പോളോ, സെഡാന്‍ വെന്റോ എന്നി മോഡലുകളുടെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. പോളോവിന്റെ ഹാച്ച്ബാക്ക് വിഭാഗത്തിനാണ് വില വര്‍ധിക്കുക. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച പശ്ചാത്തലത്തില്‍ കാറുകളുടെ വിലയില്‍ 2.5 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് കമ്പനിയുടെ തീരുമാനം.

മാരുതി, നിസാന്‍, ഹോണ്ട എന്നിവയ്ക്ക് പുറമേ റെനോ, മഹീന്ദ്ര, ഫോര്‍ഡ് ഇന്ത്യ, ബിഎംഡബ്ല്യൂ, ഓഡി ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ്, എന്നിവയാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച മറ്റു കമ്പനികള്‍. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഈ കമ്പനികളെയും പ്രേരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഫോക്‌സ്‌വാഗണും പ്രമുഖ മോഡലുകളുടെ വില വര്‍ധിപ്പിച്ചത്.

നിലവില്‍ പോളോയുടെ വില ആരംഭിക്കുന്നത് 5.88 ലക്ഷം മുതലാണ്. വെന്റോവിന് 8.94 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

 

Test User: