ലോകകപ്പിനുള്ള ഒരുക്കത്തിലാണ് യോഗ്യത നേടിയ 32 ടീമുകള്‍… ദേശീയ പരിശീലകരാവട്ടെ സ്വന്തം സൂപ്പര്‍ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. കാരണ മറ്റൊന്നുമല്ല- യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ സീസണ്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ആരോഗ്യമെന്നത് പരിശീലകര്‍ക്ക്് നല്‍കുന്ന ആശങ്ക ചെറുതല്ല. ബ്രസീല്‍ കോച്ച് ടിറ്റേ ഇപ്പോള്‍ തന്നെ സമ്മര്‍ദ്ദത്തിലാണ്. നെയ്മര്‍ സര്‍ജറിയെ തുടര്‍ന്നുള്ള വിശ്രമത്തിലാണ്. അതിനിടെ തന്നെ അദ്ദേഹത്തിന്റെ ക്ലബായ പി.എസ്.ജി ഫ്രഞ്ച് ലീഗില്‍ അദ്ദേഹത്തിന്റെ സേവനത്തിനായി ശ്രമിക്കുന്നുണ്ട്. രണ്ടര മാസത്തെ വിശ്രമമാണ് നെയ്മറിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ കാലയളവില്‍ അദ്ദേഹത്തിന് ഇനി ലോകകപ്പ് മാത്രമാണ് മുന്നില്‍. അതിനിടെ അര്‍ജന്റീനയുടെ ബാര്‍സിലോണ താരം ലിയോ മെസിക്കും പരുക്കേറ്റു. പരുക്ക് കാരണം അദ്ദേഹം അര്‍ജന്റീനയുടെ രണ്ട് ലോകകപ്പ് സന്നാഹ മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല. പക്ഷേ ലാലീഗയില്‍ ബാര്‍സിലോണ സെവിയയെ നേരിട്ടപ്പോള്‍ ക്ലബ് കോച്ച് അദ്ദേഹത്തെ കളിപ്പിച്ചു. ഈ വിവാദം തുടരുന്നതിനിടെ മെസി രണ്ട് നാള്‍ കുടുംബത്തോടൊപ്പമായിരുന്നു. കുടുംബത്തിലെ പുതിയ പ്രതിനിധിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ മെസി ഇന്‍സ്റ്റഗ്രം വഴി പരസ്യമാക്കുകയും ചെയ്തു.
അടുത്തയാഴ്ച്ച എ.എസ് റോമക്കെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ബാര്‍സ കളിക്കാനാരിക്കെ മെസിയുടെ ആരോഗ്യ കാര്യത്തില്‍ സംശയമുണ്ട്. പരുക്കിലും മെസിയെ കളിപ്പിക്കുന്നതിനോട് അര്‍ജന്റീനിയന്‍ കോച്ച് ജോര്‍ജ്് സാംപോളിക്ക് താല്‍പ്പര്യമില്ല. ദേശീയ പരിശീലകരും ക്ലബ് പരിശീലകരും തമ്മിലുള്ള ശീതസമരത്തിന്റെ കാലമാണിനി….