വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് പാര്‍ക്കിങ് ഫീസ് നിര്‍ബന്ധമാകുന്ന വ്യവസ്ഥ പിന്‍വലിക്കണമെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്തുകൊണ്ടിരിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് വളരെയേറെ പ്രയാസമുണ്ടാക്കുന്നതാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം. വിമാനത്താവളത്തില്‍ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെ പോലെ കണക്കാക്കി പാര്‍ക്കിങ് ഫീ വ്യവസ്ഥയില്‍ നിന്ന് അവരെയും ഒഴിവാക്കാന്‍ നടപടി ഉണ്ടാകണം. ഇതുസംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടറുമായി ബന്ധപ്പെട്ടു കരിപ്പൂരിലെ കരാര്‍ തൊഴിലാളികളുടെ പ്രയാസം ശ്രദ്ധയില്‍പെടുത്തി. അഖിലെന്ത്യാതലത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഏര്‍പ്പെടുത്തിയ വ്യവസ്ഥയാണിതെന്ന് ഡയറക്ടര്‍ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്ന് സമദാനി പറഞ്ഞു.