അബൂദാബി: പുണ്യനാളില്‍ ഭക്തിയും ശ്രവണ മധുരവും
ഇഴുകിച്ചേര്‍ന്നു അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍
നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന് പരിസമാപ്തിയായി.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പ്രതിഭകള്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്ത നൂറുകണക്കിന് മത്സരരാര്‍ഥികളില്‍നിന്നും യോഗ്യത നേടിയവരാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരച്ചത്.
അബൂദാബി ശെയ്ഖ് സായിദ് മസ്ജിദിലെ ഖാരിഉം ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് മസ്ജിദ് ഇമാമുമായ ഡോക്ടര്‍ അഹ്മദ് അബ്ദുല്‍ അളീം അബൂസലീമ, ഡോക്ടര്‍ ജലാലുദ്ദീന്‍ അല്‍ ഹമാമി, ഡോക്ടര്‍ മുഹമ്മദ് ശുഐബ് അല്‍ ഹുസൈനി, ഹാഫിള് അബ്ദുല്‍ ലത്തീഫ് ഹുദവി, ഹാഫിള് സഫീര്‍ ദാരിമി, ഹാഫിള് മുഹമ്മദ് അലി ഹുദവി, ഹാഫിള് ശംസീര്‍ ഹുദവി എന്നിവര്‍ വിധികര്‍ത്താക്കളായി.
ജൂനിയര്‍, സീനിയര്‍, ഗേള്‍സ് വിഭാഗങ്ങളിലായി
നടന്ന മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍
സൌബാന്‍ ഖാലിദ്, മുഹമ്മദ് അഷ്‌റഫ് ആദില്‍,ഫര്‍ഹാന്‍ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ എന്നിവരും
സീനിയര്‍ വിഭാഗത്തില്‍ സിനാന്‍ നൂറുല്ലാഹ്
മുഹമ്മദ് സല്‍മാന്‍ അല്‍ഫാരിസി, സുഫ്യാന്‍ നൂറുല്ലാഹ്
എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഗേള്‍സ് വിഭാഗത്തില്‍ നസ്‌നിന്‍ ഫാത്തിമയാണ് ഒന്നാമത്തെത്തിയത്. നിസ്ബ ബഷീര്‍ രണ്ടാം സ്ഥാനവും നൌബ നസീം മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കേറ്റും മൊമെന്റോയും സമ്മാനിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം ടീ കെ സ്വാഗതഭാഷണം നടത്തി. പ്രസിഡണ്ട് പി ബാവ ഹാജി അദ്ധ്യക്ഷനായി.
കെ എംസിസി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അബ്ദുള്ള ഫാറൂഖി ഉത്ഘാടനം ചെയ്തു.
സിംസാറുല്‍ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി.പി ബാവ ഹാജി, സേഫ് ലൈന്‍ ഗ്രൂപ് എം ഡി ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍, ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ പി മൂസകുഞ്ഞി ഹാജി, കെ കെ അഷ്റഫ് എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു .
സുന്നി സെന്റര്‍ പ്രസിഡണ്ട് അബ്ദു റഊഫ് അഹ്‌സനി, കെ എംസിസി പ്രസിഡണ്ട് ശുകൂര്‍ അലി കല്ലിങ്ങല്‍ ആശംസകര്‍ നേര്‍ന്നു.ട്രഷറര്‍ ബി സി അബൂബക്കര്‍ അഡ്മിന്‍ സെക്രട്ടറി സാബിര്‍ മാട്ടൂല്‍, സെക്രട്ടറി മാരായ മുസ്തഫ വാഫി,സുബൈര്‍ കാഞ്ഞങ്ങാട്, അഹ്മദ് കുട്ടി, സലീം നാട്ടിക, ശിഹാബ് കപ്പാരത്തു, അബ്ദുള്ള നദ്വി, റഫീഖ് പൂവ്വത്താണി, അഷ്റഫ് നജാത് എന്നിവര്‍ നേതൃത്വം നല്‍കി. മതകാര്യവിഭാഗം സെക്രട്ടറി ഹാരിസ് ബാഖവി നന്ദി പറഞ്ഞു.