X
    Categories: MoreViews

ആറില്‍ ആറാടി രവീന്ദ്ര ജഡേജ; യുവരാജ് സിങിന് ശേഷം ഒരു ഓവറില്‍ ആറു സിക്‌സറെന്ന അപൂര്‍വ നേട്ടവുമായി താരം

സൗരാഷ്ട്ര: ഒരു ഓവറില്‍ ആറ് സിക്‌സെന്ന അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും ആള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയുടെ അവതാരം. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മല്‍സരത്തിലാണ് ആറു പന്തില്‍ ആറു സിക്‌സെന്ന അപൂര്‍വ്വ നേട്ടം ജഡേജ കരസ്തമാക്കിയത്.

ആറില്‍ ആറാടി അപൂര്‍വ്വ നേട്ടം നേടിയ ജഡേജ തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. യുവരാജ് സിങ്ങിന് ശേഷം ഒരോവറില്‍ ആറ് സിക്‌സര്‍ എന്ന നേട്ടം കൈവരിക്കുന്ന താരമായി മാറിയ ജഡേജയുടെ ഇന്നിങ്‌സ് ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടം നേടാനാകാത്തതിനുള്ള മറുപടി കൂടിയായി.

അംരേലി താരം നീലം വാംജയെറിഞ്ഞ 15ാം ഓവറിലാണ് ബോളുകള്‍ നിലംതോടാതെ പറത്തി ജഡേജ, ഇംഗ്ലണ്ടിനെതിരെ യുവരാജ് സിങ് നടത്തിയ പ്രകടനത്തെ വീണ്ടും കാണിച്ചത്. 69 പന്തില്‍ 154 റണ്‍സ് എന്ന നിലയില്‍ ജഡേജ കത്തിക്കയറിയപ്പോള്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ജാംനഗര്‍ പടുത്തിയര്‍ത്തിയത് 239 റണ്‍സാണ്. മല്‍സരത്തിലാകെ നേരിട്ട 69 പന്തില്‍ 10 തവണ പന്ത് ഗ്യാലറിക്ക് മുകളിലൂടെ പറത്തി. ഇ്ന്നിങ്‌സില്‍ 15 ബൗണ്ടറിയും താരം നേടി. ജഡേജയുടെ കരുത്തില്‍ മത്സരത്തില്‍ ജാംനഗര്‍ 121 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ജാംനഗര്‍ ഉയര്‍ത്തിയ 240 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന അംരേലിക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

chandrika: