X

അക്കൗണ്ടുകളിലെ പണത്തിന് വിശദീകരണം വേണ്ടിവരും

ന്യൂഡല്‍ഹി: സേവിങ്സ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകക്ക് 60 ശതമാനം നികുതി ആവശ്യവുമായി ആദായ നികുതി വകുപ്പ്. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നു പുതുതായി ഭേദഗതി ചെയ്ത ആദായ നികുതി നിയമ നിര്‍ദേശങ്ങളില്‍ നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണ് കാരണം. 2.5 ലക്ഷം രൂപക്ക് മുകളിലുള്ള തുകക്കാണ് നികുതി ഈടാക്കാന്‍ സാധ്യത.

അതേസമയം കഴിഞ്ഞ ഏപ്രില്‍ മുതല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെത്തിയ പണത്തിന്റെ സോഴ്സ് വെളിപ്പെടുത്താന്‍ ഉടമക്ക് സാധിക്കുമെങ്കില്‍ നികുതി ബാധ്യതയില്‍നിന്ന് രക്ഷപ്പെടാം. എന്നാല്‍ പരിധിക്ക് മുകളില്‍ ആദായ നികുതി അടയ്ക്കാത്ത തുക അക്കൗണ്ടിലെത്തിയാല്‍ നടപടി നേരിടേണ്ടിവരും.

നിക്ഷേപകര്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ ഏപ്രില്‍ ഒന്നിന് ശേഷം 2 ലക്ഷത്തിലധികം രൂപ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ ഇത്തരം അക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയേക്കാം. വിശദീകരണം തേടി ഇന്‍കം ടാക്‌സ് നോട്ടീസ് അയക്കാനും സാധ്യതയുണ്ട്.

എന്നാല്‍ 2.5 ലക്ഷം രൂപവരെയുളള നിക്ഷേപത്തിന് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രിയും റവന്യു സെക്രട്ടറിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

chandrika: