അബുദാബി:പുണ്യമാസത്തിന്റെ സന്ധ്യാനേരങ്ങളില്‍ ഇഫ്താര്‍ പൊതികളുമായി അബുദാബി പൊലീസ്
പാതയോരങ്ങളില്‍ കാത്തുനില്‍പ്പാണ്.
ദീര്‍ഘദൂര യാത്രകളില്‍ നോമ്പ് തുറക്കാന്‍ ആരും പ്രയാസപ്പെടരുതെന്ന ചിന്തയുമായി 30,000 പേര്‍ക്കാണ്
അബുദാബി പൊലീസ് ഇഫ്താര്‍ പൊതികള്‍ നല്‍കുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന
ഈ പുണ്യകര്‍മ്മം ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ
ആശ്വാസമാണ് നല്‍കുന്നത്.
അബുദാബിയിലെയും അല്‍ഐനിലെയും പ്രധാന ഹൈവെകളിലാണ്
നോമ്പ് തുറക്കുന്നതിനാവശ്യമായ വിവിധ വിഭവങ്ങളടങ്ങിയ
പൊതികളുമായി പൊലീസ് കാത്തുനില്‍ക്കുന്നത്.
അബുദാബി പൊലീസിനൊപ്പം ചേര്‍ന്ന് ഇഫ്താര്‍ പൊതികള്‍ സമ്മാനിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന്
അബ്ഷര്‍ യാ വതന്‍ വളണ്ടിയിര്‍ ടീം മേധാവി സുമയ്യ മുബാറക്ക് വ്യക്തമാക്കി.