ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വന്‍വിജയം നേടിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം നേടുന്നത്് മോദി സര്‍ക്കാറിന് ഇനിയും പ്രശ്്‌നമായി തുടരും. രാജ്യസഭയിലേക്ക് ഇനി വരുന്ന ഒഴുവുകകളിലേക്ക് മത്സസരിച്ച് ബിജെപിക്ക് എംപിമാരുടെ എണ്ണം കൂട്ടാന്‍ സഹായകമാവുമെങ്കിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ ഇതൊകൊണ്ടാവില്ലെന്നതാണ് കരണം. സുപ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹകരണം തുടര്‍ന്നും വേണ്ടിവരുമെന്നത് കേന്ദ്രഭരണത്തിന് തലവേദനയായി തുടരും. 245 അംഗ രാജ്യസഭയില്‍ ഭൂരിപക്ഷത്തിനു 123 അംഗങ്ങള്‍ വേണമെന്നിരിക്കെ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിലെ കക്ഷികള്‍ക്കും കൂടി 74 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. വരും വര്‍ഷങ്ങളിലായി വരാനുള്ള ഒഴിവുകള്‍ ബിജെപി നേടിയാണ് ഭൂരിപക്ഷം നേടാന്‍ മോദി സര്‍ക്കാറിനാവില്ല.
വിവിധ സംസ്ഥാനങ്ങളിലായി ഈ വര്‍ഷം 10 രാജ്യസഭാ സീറ്റുകളുടെ ഒഴിവാണ് നിലവിലുള്ളത്. എന്നാല്‍ ഇതില്‍ ഗുജറാത്തില്‍ ഒഴിവുവരുന്ന രണ്ടു സീറ്റുകളില്‍ ഒരെണ്ണം മാത്രമേ ബിജെപിക്കു വിജയിക്കാനാന്‍ സാധിക്കു എന്നാണ് നിഗമനം.
അതേസമയം 2018 ല്‍ ഉത്തര്‍പ്രദേശില്‍ വരുന്ന 10 സീറ്റ് ഒഴിവിലേക്ക് എട്ടുപേരെ ജയിപ്പിക്കാന്‍ ബിജെപി കഴിയും. മറ്റു 15 സംസ്ഥാനങ്ങളില്‍ നിന്നുമായി 69 സീറ്റുകള്‍ ഒഴിയും. ഇതില്‍ നാലു സീറ്റുകള്‍ ബിജെപിക്കു ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുപിയില്‍നിന്നു ബിജെപിക്കു നിലവില്‍ മൂന്നു രാജ്യസഭാ അംഗങ്ങള്‍ മാത്രമാണുള്ളത്. നിലവില്‍ രാജ്യസഭയില്‍ 57 അംഗങ്ങള്‍ വിവിധ കക്ഷികളിലായി ബിജെപി സര്‍ക്കാരിനെ എതിര്‍ക്കുന്നവരുമാണ്.