X
    Categories: indiaNews

മുന്നില്‍ ഇനി അമേരിക്ക മാത്രം; കോവിഡ് രൂക്ഷമായ രണ്ടാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ. രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 42 ലക്ഷം കടന്നു. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. 42,04614 കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 8.83 ലക്ഷം പേര്‍ നിലവില്‍ രോഗികളായി തുടരുന്നവരാണ്. ബ്രസീലിനെ പിന്നിലാക്കിയാണ് അമേരിക്കയുടെ തൊട്ടുപിന്നിലായി ഇന്ത്യ എത്തിയത്.

അതേസമയം, ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിസം 31,110 പുതിയ കോവിഡ് കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഒരുലക്ഷത്തിനടുത്ത്(91,723) കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 90,802 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി 1000ത്തിലധികം മരണങ്ങളാണ് ഇന്ത്യയില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും ഇത് 500 ന് താഴെ മാത്രമാണത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1016 പേര്‍ കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 71,642 ആയി.

 

chandrika: