ശ്രീനഗര്‍: നീണ്ട വര്‍ഷത്തിനിടെയിലെ ഏറ്റവും കൊടിയ തണുപ്പില്‍ എത്തിയിരിക്കുകയാണ്ജമ്മു കശ്മീര്‍. ഡിസംബറില്‍ രാത്രി കാലത്ത് അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ലഡാക്കില്‍ മൈനസ് 17.1 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടു. 1990 ഡിസംബര്‍ 7 നാണ് ഏറ്റവും കൂടുതല്‍ തണുപ്പ് കശ്മീരില്‍ രേഖപ്പെടുത്തിയത്. മൈനസ് 8.8 ഡിഗ്രി സെല്‍ഷ്യസ്്. 2007 ഡിസംബര്‍ 31 ന് ശ്രീനഗറില്‍ മൈനസ് 17.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 1934 ഡിസംബര്‍ 13 ന് ശ്രീനഗറില്‍ മൈനസ് 12.8 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. അതേസമയം കാര്‍ഗിലില്‍ കഴിഞ്ഞ ദിവസം മൈനസ് 14.4 ഡിഗ്രി രേഖപ്പെടുത്തി.
ശ്രീനഗറിലെ ദാല്‍ തടാകവും കഴിഞ്ഞ ദിവസം ഭാഗികമായി തണുത്തുറച്ചു. നീണ്ട 11 വര്‍ഷത്തിനിടെ ആദ്യമായാണ് ദാല്‍ തടാകത്തിലെ വെള്ളം തണുപ്പില്‍ ഉറക്കുന്നത്.
എന്നാല്‍ മറ്റു ചെറു ജലാശയങ്ങള്‍ ശീതകാലങ്ങളില്‍ ദിവസളോളം തണുത്തുറഞ്ഞു കിടക്കും. ചില മേഖലകളില്‍ വെള്ളം തണുത്തുറച്ചതിനാല്‍ ജലക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാവിലെ മരം കത്തിച്ചാണ് തണുത്തുറഞ്ഞ ടാപ്പുകള്‍ ചൂടാക്കാന്‍ ആളുകള്‍ ശ്രമിക്കുന്നത്.