ന്യൂഡല്‍ഹി: ഉത്തരേന്ത്യയിയില്‍ അന്തരീക്ഷ താപനില ഇനിയും താഴുമെന്ന് മുന്നറിയിപ്പ്. അടുത്ത ആഴ്ച താപനില മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസാകുമെന്നാണ് റിപ്പോര്‍ട്ട്. ശൈത്യ തരംഗത്തിന് സാധ്യതയുള്ളതിനാല്‍ ജനുവരി 14 മുതല്‍ 19 വരെ തണുപ്പേറും.
16-18 ആണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തുകയെന്ന് ലൈവ് വെതര്‍ ഓഫ് ഇന്ത്യ ഫൗണ്ടര്‍ നവ്ദീപ് ദാഹിയ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് നേരിയ മഴ പെയ്തതിനാല്‍ മഞ്ഞുമൂടിയ അവസ്ഥയില്‍ നിന്ന് കുറച്ച് ദിവസത്തേക്ക് ആശ്വാസം ലഭിക്കുമെങ്കിലും ശനിയാഴ്ച മുതല്‍ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ തണുപ്പേറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മൂന്ന് ദിവസത്തിനുള്ളില്‍ ഫലത്തില്‍ ചില മാറ്റങ്ങളുണ്ടാകാമെന്നും നവ്ദീപ് ദാഹിയ പറഞ്ഞു. 2023 ജനുവരി ചരിത്രത്തിലെ ഏറ്റവും തണുത്ത ദിനങ്ങളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുപടിഞ്ഞാറന്‍ ഇന്ത്യ അതിശൈത്യത്തിന്റെ പിടിയിലാണ്. അതില്‍ നിന്ന് താത്കാലികാശ്വാസം മാത്രമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. വെള്ളിയാഴ്ച വരെ വടക്ക്പടിഞ്ഞാറന്‍ സമതലങ്ങളില്‍ കുറഞ്ഞ താപനിലയില്‍ 24 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിന് ശേഷം തലസ്ഥാനത്ത് മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, വെസ്‌റ്റേണ്‍ യു.പി, നോര്‍ത്ത് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചാറ്റല്‍മഴയും നേരിയ മഴയും അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.