X
    Categories: Newsworld

യു.എസില്‍ അതിശൈത്യം; ഇരുട്ടില്‍ തപ്പി ജനം

വാഷിങ്ടണ്‍: ശീതക്കൊടുങ്കാറ്റില്‍ തണുത്തു മരവിച്ച് അമേരിക്കന്‍ ജനത. മഞ്ഞുവിസ്‌ഫോടനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തില്‍ 19 മരണങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലും കാനഡയിലും 25 കോടി ആളുകള്‍ ദുരിതത്തിലാണ്. മൊണ്ടാന സംസ്ഥാനത്തെ എല്‍പാര്‍ക്കില്‍ അന്തരീക്ഷ താപനില മൈനസ് 45 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. മിഷിഗണിലെ ഹെല്‍ നഗരവും തണുത്തുറഞ്ഞിരിക്കുകയാണ്.

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും തണുപ്പുള്ള ക്രിസ്മസ് ആഘോഷിക്കുന്ന യു.എസില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. കൊടുംതണുപ്പിനോടൊപ്പം മഞ്ഞുവീഴ്ചയും തണുത്തുറയുന്ന മഴയും വെള്ളപ്പൊക്കവും കൂടിയായതോടെ അവധിക്കാലം ദുരിതപൂര്‍ണമായി. യു.എസ് ജനതയില്‍ 60 ശതമാനവും അതിശൈത്യത്തിന്റെ പിടിയിലാണ്. വെള്ളിയാഴ്ച മുതല്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് 15 ലക്ഷത്തോളം വീടുകള്‍ ഇരുട്ടിലാണ്. അമേരിക്കക്ക് അകത്തും പുറത്തേക്കുമുള്ള 5900 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വാഹനാപകടങ്ങളില്‍ ആറുപേര്‍ മരിച്ചു. ഒഹിയോ ടേണ്‍പൈക്കില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു.

 

webdesk11: