X

ചിറക് യൂത്ത് ക്ലബ്ബ് കർമപഥത്തിലേക്ക്

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കർമ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട ചിറക് യൂത്ത് ക്ലബ്ബ് കർമപഥത്തിലേക്ക്. കലാ കായിക സാമൂഹിക സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ചെറുപ്പക്കാരുടെ പൊതു വേദിയാണ് ചിറക് യൂത്ത് ക്ലബ്ബ്.

മത രാഷ്ട്രീയ ജാതി ചിന്താഗതികൾക്കതീതമായിട്ടായിരിക്കും ഇതിൻ്റെ പ്രവർത്തനം. കലാ കായിക രംഗത്തെ ചെറുപ്പക്കാരുടെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുക, മനുഷ്യൻ്റെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനം, ലഹരിക്കെതിരായിട്ടുള്ള പ്രതിരോധം എന്നിവ ക്ലബ്ബിൻ്റെ പ്രധാന ലക്ഷ്യങ്ങളാണ്.

പുലർച്ചെ 5 മണിക്ക് ഉണരുക, വ്യായാമം ചെയ്യുക, വയോജന യുവജന കൂട്ടായ്മ, റീഡിങ് ക്ലസ്റ്റർ, യൂത്ത് ഫെസ്റ്റിവൽ എന്നിവയും പ്രധാന അജണ്ടകളായിരിക്കും.
ഫുട്ബാൾ താരം അനസ് എടതൊടിക ചെയർമാനായി ജില്ലാ തലത്തിൽ പ്രത്യേക സമിതി ചിറക് യൂത്ത് ക്ലബ്ബിന് വേണ്ടി പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി നിയോജക മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ യൂത്ത് ഓർഗനൈസർമാർ ചുമതലയേറ്റെടുത്തു.

പതിനാറ് നിയോജക മണ്ഡലം യൂത്ത് ഓർഗനൈസർമാരും നൂറ്റിയാറ് പഞ്ചായത്ത്, മുൻസിപ്പൽ ഓർഗനൈസർമാരും ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലയിലുടനീളം ഇത് വരെയായി 109 ചിറക് യൂത്ത് ക്ലബ്ബുകൾ നിലവിൽ വരികയും ചെയ്തു. ജൂലൈയിൽ യൂത്ത് ക്ലബ്ബിൻ്റെ ജില്ലാതല ലോഞ്ചിങ് മലപ്പുറത്ത് നടക്കും. ഇതിന് മുന്നോടിയായി യൂത്ത് ഓർഗനൈസർമാർ, ക്ലബ്ബ് ഭാരവാഹികൾ എന്നിവർക്കായി രണ്ട് മേഖലകളിലായി പ്രത്യേക വർക്ക് ഷോപ്പ് സംഘടിപ്പിക്കും.

ചിറക് യൂത്ത് ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം ക്ലബ്ബ് ബ്രാൻ്റ് അംബാസിഡർ ഒളിമ്പ്യൻ കെ.ടി ഇർഫാനും ചെയർമാൻ അനസ് എടതൊടികയും ചേർന്ന് നിർവ്വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു. യൂത്ത് ക്ലബ്ബ് ജില്ലാ ജനറൽ കൺവീനർ ശരീഫ് വടക്കയിൽ പദ്ധതി വിശദീകരിച്ചു. യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ബാവ വിസപ്പടി, എൻ.കെ അഫ്സൽ റഹ്മാൻ, കെ.എം അലി, യൂസഫ് വല്ലാഞ്ചിറ, ഡോ. സക്കീർ ഹുസൈൻ, സമീർ ബിൻസി, കെ.വി മുഹമ്മദ് അഷ്റഫ്, പി.കെ മൻസൂർ, കെ.പി ആഷിഫ്, പി.എ അബ്ദുൽ ഹയ്യ്, ഡോ. കെ യാസിർ, ഡോ. മുഹമ്മദലി പള്ളിയാലിയിൽ എന്നിവർ പ്രസംഗിച്ചു. ചിറക് യൂത്ത് ക്ലബ്ബ് നിയോജക മണ്ഡലം കോഡിനേറ്റർമാരായ ബാസിത്ത് മോങ്ങം, സി. ജൈസൽ, ഹനീഫ പറപ്പൂർ, ഹംസത്തലി ചെനങ്ങര, ജാഫർ കരുവാരക്കുണ്ട്, റഫീഖ് ആയക്കോടൻ, ജാസർ പുന്നതല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

webdesk13: