ഓസ്‌ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റില്‍ ആവേശ വിജയം നേടി വിന്‍ഡീസ്. ഓസ്‌ട്രേലിയിയല്‍ അവരുടെ സ്വന്തം മൈതാനത്താണ് കരീബിയന്‍സിന്റെ ഉയത്തെഴുന്നേല്‍പ്പ്. വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 216 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ 207 റണ്ണിന് ഓളൗട്ട് ആയി.
പരുക്ക് മാറി ബൗള്‍ ചെയ്യാനെത്തിയ ഷമാര്‍ ജോസഫ് ഓസീസിന്റെ ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്. നാലാം ദിനം ആരംഭിക്കുമ്പോള്‍ 562 എന്ന നിലയിലായിരുന്നു. ലഞ്ചിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. എന്നാല്‍ ഷമാര്‍ മത്സരം തിരിച്ചുകൊണ്ടുവന്നു. സ്മിത്ത് പുറത്താകാതെ നിന്നത് വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും ഒടുവില്‍ വിജയം വിന്‍ഡീസ് പാളയത്തിലേക്ക് മാറി.
ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 311ന് ഓളൗട്ട് ആയപ്പോള്‍ ഓസ്‌ട്രേലിയ 289 റണ്ണിന് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസ് 193ന് ഓളൗട്ട് ആയി. 1997ന് ശേഷം ആദ്യമായാണ് വിന്‍ഡീസ് ഓസ്‌ട്രേലിയയതില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇന്നലെ മിച്ചര്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കാലിന് പരിക്കേറ്റ ഷമര്‍ ജോസഫ് ഇന്ന് തിരിച്ചെത്തിയാണ് 68 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്ത്തിയത്.
ഇന്ന് 42 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ ട്രാവിസ് ഗോള്‍ഡന്‍ ഡക്കായി. മിച്ചല്‍ മാര്‍ഷ് (10), അലക്‌സ് ക്യാരി (2) എന്നിവര്‍ക്കും തിളങ്ങാനായില്ല. മിച്ചല്‍ മാര്‍ഷ് (21), പാറ്റ് കമ്മിന്‍സ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
എന്നാല്‍ സ്മിത്തിന്റെ ചെറുത്ത് നില്‍പ്പ് ഓസീസിന് ആശ്വാസമായി. ലിയോണ്‍ (9), ജോഷ് ഹേസല്‍വുഡ് (0) എന്നിവരും വേ?ഗം മടങ്ങിയതോടെ വിന്‍ഡീസിന് വിജയം കൂടുതല്‍ എളുപ്പമാക്കി. ഹേസല്‍വുഡിനെ ബൗള്‍ഡാക്കി ഷമര്‍ വിന്‍ഡീസിന്റെ വിജയമാഘോഷിച്ചു.
രണ്ടാം ഇന്നിംഗ്‌സില്‍ കിര്‍ക്ക് മെക്കന്‍സിയുടെ (41) ഇന്നിംഗ്‌സാണ് വിന്‍ഡീസിന് തുണയായത്. അലിക് അതനാസെ (35), ഗ്രീവ്‌സ് (33), കെവം ഹോഡ്‌ഗെ (29) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ക്രെയ്ഗ് ബ്രാത്വെയ്റ്റിനും (16),ജോഷ്വ ഡിസില്‍വ (7), അല്‍സാരി (0), കെമര്‍ റോച്ച് (1) എന്നിവര്‍ നിരാശരാക്കി. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 10ത്തിന് മുന്നിലാണിപ്പോള്‍.
സ്‌കോര്‍ ബോര്‍ഡ്
വെസ്റ്റ് ഇന്‍ഡീസ്: 311, 193
ഓസ്‌ട്രേലിയ: 289/9 ഡി, 60/2