X
    Categories: CultureMore

വിന്‍ഡീസിന്റെ മധുര പ്രതികാരം; രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ചു

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ചരിത്ര വിജയം. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ ഷായ് ഹോപ്പിന്റെ മികവില്‍ അഞ്ചു വിക്കറ്റിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിനം തന്നെ തോല്‍വി വഴങ്ങിയതിന്റെ നാണക്കേട് മാറ്റുന്നതായി ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തില്‍ നേടിയ ഈ വലിയ വിജയം.

ഒന്നാം ഇന്നിങ്‌സില്‍ ഇന്നിങ്‌സിനും 209 റണ്‍സിനും തോല്‍വി വഴങ്ങിയ വിന്‍ഡീസിന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വതകളിലൊന്നായി മാറി. 2000-നു ശേഷം ഇതാദ്യമായാണ് ഇംഗ്ലീഷ് മണ്ണില്‍ വിന്‍ഡീസ് ജയിക്കുന്നത്. ഹെഡിങ്‌ലി ഗ്രൗണ്ടില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ഷായ് ഹോപ്പ്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന് ഈ നേട്ടം അഞ്ചു റണ്‍സിന് നഷ്ടമായി.

സ്‌കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് 258 & 490/8 ഡിക്ല. വിന്‍ഡീസ്: 427 & 322/8.

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് നാലാം ദിനത്തില്‍ വിജയപ്രതീക്ഷയോടെയാണ് 490 റണ്‍സില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. അഞ്ചാം ദിനത്തിലെ പിച്ചില്‍ 322 എന്ന വിജയലക്ഷ്യം ദുഷ്‌കരമായിരുന്നെങ്കിലും ക്രെയ്ഗ് ബ്രാത്‌വെയ്റ്റിന്റെയും (95) ഷായ് ഹോപ്പിന്റെയും (118 നോട്ടൗട്ട്) മികച്ച പ്രകടനം മത്സരം സന്ദര്‍ശകരുടെ വഴിയിലേക്ക് കൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 144 റണ്‍സ് ചേര്‍ത്തതോടെയാണ് വിന്‍ഡീസിന് വിജയപ്രതീക്ഷ കൈവന്നത്. ഒന്നാം ഇന്നിങ്‌സിലും ഇരുവരും ചേര്‍ന്നുള്ള സഖ്യം 246 റണ്‍സുമായി തിളങ്ങിയിരുന്നു. റോസ്റ്റണ്‍ ചേസ് (30), ജെറമി ബ്ലാക്ക്‌വുഡ് (41), കീറണ്‍ പവല്‍ (23) എന്നിവരും മികച്ച സംഭാവന നല്‍കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: