X

ഗൾഫ് സംഗമം വിജയിപ്പിക്കുക: ഡോ. ഹുസൈൻ മടവൂർ

കുവൈത്ത് സിറ്റി: ജൂലൈ ഇരുcപത്തിയേഴിന്ന് ശനിയാഴ്ച മലപ്പുറം പുളിക്കൽ ജാമിഅ സലഫിയ്യ കേമ്പസിൽ നടക്കുന്ന ഗൾഫ് ഇസ്ലാഹീ സംഗമത്തിൽ നാട്ടിലുള്ള എല്ലാ പ്രവാസി ഇസ്‌ലാഹി പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കണമെന് കേരള നദ്വതുൽ മുജാഹിദീൻ ഉപാദ്ധ്യൻ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.

ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ അദ്ദേഹം ഹുദാ സെൻ്റർ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി സംഗമത്തിൻ്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു. ഇതൊരു കുടുംബ സംഗമമായതിനാൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും പ്രത്യേകം പരിപാടികളുണ്ടാകും.

മതവിഷയങ്ങൾക്ക് പുറമെ പാരൻ്റിംഗ്, കൗൺസലിംഗ്, സാമ്പത്തിക അച്ചടക്കം, കുടുംബ ഭദ്രത തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും. നവോത്ഥാന പ്രവർത്തന രംഗത്ത് ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് എല്ലാ ഗൾഫ് രാജ്യങ്ങളിലും നിയമാനുസൃതം പ്രവർത്തിക്കുന്ന പോഷക സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. അന്താരാഷ്ട്ര ഖുർആൻ പഠന സംവിധാനങ്ങളും മലയാളത്തിലുള്ള ജുമുഅ ഖുതുബകളും ഈദ് ഗാഹുകളും മദ്റസകളും ഓൺലൈൻ ക്ലാസുകളും അതിൽ പ്രധാനമാണ്. ഗൾഫ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ ഇസ്‌ലാഹി സെൻ്ററുകൾക്ക് നല്ല സഹായവും പ്രോത്സാഹനവും നൽകുന്നുണ്ട്.

ഔഖാഫ് ഇസ്ലാമിക മന്ത്രാലയങ്ങൾ, ജാലിയാത്ത് ഓഫീസുകൾ, ദഅ് വാ സെൻ്ററുകൾ, ചാരിറ്റി സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് മലയാളി ഇസ്‌ലാഹി പ്രവർണങ്ങൾ നല്ല നിലയിൽ നടന്ന് വരുന്നു.

ആയിരത്തോളം പ്രവാസി പ്രവർത്തകർ ഗൾഫ് ഇസ് ലാഹി സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹുസൈൻ മടവൂർ പറഞ്ഞു.
കുവൈത്ത് ഹുദാ സെന്റർ സംഘടിപ്പിച്ച പ്രസ്തുത എക്സിക്യൂട്ടീവ് യോഗത്തിൽ സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊടുവള്ളി ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ എന്നിവരും മറ്റ്‌ എക്വക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.

webdesk14: