X

സേവന സന്നദ്ധത നിത്യ ജീവിതത്തിന്റെ ഭാഗമാവണം: മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: സേവന സന്നദ്ധത നമ്മുടെ നിത്യ ജീവിതത്തിലെ പ്രധാന ഘടകമാവണമെന്നും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നമുക്ക് ജീവിതത്തിന്റെ തനതായ സന്തോഷം കണ്ടെത്താന്‍ കഴിയുമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് വെച്ചുനടന്ന മുസ്ലിം യൂത്ത് ലീഗ് സേവന സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡിന്റെ പുതിയ സംസ്ഥാന ക്യാപ്റ്റന്‍മാരുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യുവാക്കളുടെ സേവന തല്‍പരതക്ക് പുതിയ രീതിയും ഭാവവും സ്വീകാര്യതയും നല്‍കിയ സംവിധാനമാണ് വൈറ്റ് ഗാര്‍ഡ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഗാര്‍ഡ് സംസ്ഥാന ക്യാപ്റ്റന്‍മാരുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി യൂണിഫോം ക്യാപ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി. നെയിം ബോര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും, ബാഡ്ജ് സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് കോ-ഓര്‍ഡിനേറ്ററുമായ ഫൈസല്‍ ബാഫഖി തങ്ങളും കൈമാറി. പുതിയ ക്യാപ്റ്റന്‍ സിറാജ് പറമ്പില്‍ വൈസ് ക്യാപ്റ്റന്മാരായ ഷഫീഖ് കടമേരി, സയീദ് പന്നിയൂര്‍ എന്നിവര്‍ ഏറ്റുവാങ്ങി. നിപ, കോവിഡ്, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ഒട്ടേറെ ദുരന്തങ്ങളുടെ മുഖത്ത് സേവനസന്നദ്ധതയോടെ നിലയുറപ്പിച്ച് ജനങളുടെ പ്രശംസ നേടിയ സന്നദ്ധ വിഭാഗമാണ് വൈറ്റ് ഗാര്‍ഡ്. മുസ്ലിം യൂത്ത് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍, ജില്ല കോര്‍ഡിനേറ്റര്‍മാരായ ഗുലാം ഹസ്സന്‍ ആലംഗീര്‍, എ. സിജിത്ത് ഖാന്‍, അലി മംഗര, നൗഫല്‍ കളത്തില്‍, പി.എ ശിഹാബ്, മുന്‍ ക്യാപ്റ്റന്‍ ഷഫീഖ് വാച്ചാല്‍, വൈസ് ക്യാപ്റ്റന്‍ കെ.കെ ബദറുദ്ദീന്‍ പ്രസംഗിച്ചു. ജില്ലാ ക്യാപ്റ്റന്മാര്‍, വൈസ് ക്യാപ്റ്റന്മാര്‍, മണ്ഡലം ക്യാപ്റ്റന്മാര്‍ പങ്കെടുത്തു.

webdesk11: