X

‘കര്‍ണാടകയില്‍ 25 ലോക്‌സഭാ സീറ്റുകളില്‍ വിജയിക്കും’: ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കർണാടകയിൽ 28 ലോക്‌സഭാ സീറ്റുകളിൽ 25-ലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ് കൂടിയായ ശിവകുമാർ. ‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും ഒരുമിച്ച് മത്സരിച്ചിരുന്നു. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യത്തിൽ കൂടുതൽ ലോക്‌സഭാ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജെഡിഎസും കോൺഗ്രസും ഓരോ ലോക്‌സഭാ സീറ്റ് വീതമാണ് നേടിയത്’, അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചില മന്ത്രിമാർക്ക് വിമുഖതയുണ്ടെന്ന ചോദ്യത്തിന് ശിവകുമാർ മറുപടി പറഞ്ഞതിങ്ങനെ, “പാർട്ടി ഹൈക്കമാൻഡ് നിർദ്ദേശിച്ചാൽ ഒരാൾ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായിരിക്കണം. ഞാനുൾപ്പെടെയുള്ള നേതാക്കൾ പോരാടണം”. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനായി വെള്ളിയാഴ്ച വൈകിട്ട് കെപിസിസി ഓഫീസിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും എംഎൽഎ ലക്ഷ്മൺ സവാദിയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന ആദ്യ റൗണ്ട് യോഗം ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനുവരി 22-ന് അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളെ അനുവദിക്കാത്തത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്നും ഡി കെ ശിവകുമാർ പറഞ്ഞു. മതത്തിന് രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk14: