ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമോ എന്നാണ് രാജ്യം ആകാശയോടെ ഉറ്റുനോക്കുന്നത്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രാധാനപ്പെട്ടതായിരുന്നു അറവു ശാലകള്‍ അടച്ചുപൂട്ടുന്നത്. ഫലപ്രഖ്യാനപം നടത്തുന്ന മാര്‍ച്ച് 12ാം തിയ്യതിയോടെ സംസ്ഥാനത്തെ മുഴുവന്‍ അനധികൃത അറവുശാലകളും അടച്ചുപൂട്ടുമെന്നായിരുന്നു ദേശീയ പ്രസിഡണ്ട് അമിത് ഷാ പറഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭാഗം ഷ്രികാന്ത് ഷര്‍മ യോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ മന്ത്രി ഷര്‍മ പറഞ്ഞ കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു വിഭാഗത്തിനും പ്രകോപനമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാംഗങ്ങള്‍ക്ക് നല്‍കിയ പ്രത്യേക നിര്‍ദ്ദേശമെന്നാണറിയുന്നത്.
ഉത്തര്‍പ്രദേശില്‍ ഏകദേശം 7,515.14 ലക്ഷം കിലോ പോത്തിറച്ചിയും, 117.65 ലക്ഷം കിലോ ആട്ടിറച്ചിയും, 230.99 കിലോ, 1410.32 ലക്ഷം കിലോ പന്നിയറച്ചിയും 2014-15 കാലയളവില്‍ ഉല്‍പാദിപ്പിച്ചിട്ടണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ട് പോയാല്‍ ഏകദേശം 11,350 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നുണ്ട്.