മഡ്ഗാവ്:കോവിഡ് തീര്‍ത്ത ക്ഷീണത്തില്‍ നിന്നും തകര്‍പ്പന്‍ ജയവുമായൊരു മുക്തി- അതാണ് ഇന്ന് തിലക് മൈതാനത്ത് കോച്ച് ഇവാന്‍ വുകുമനോവിച്ച് മോഹിക്കുന്നത്. പക്ഷേ സാധ്യമാവുമോ…? കോവിഡില്‍ നിന്നും മോചിതരായ 11 പേരെ ഇന്ന് ബെംഗളൂരുവിനെതിരെ മല്‍സരത്തിലിറക്കാന്‍ മഞ്ഞപ്പടക്കാവുമോ എന്ന കാര്യത്തില്‍ കോച്ചിന് പോലും കാര്യമായ ഉറപ്പില്ല. ജനുവരി 12 നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മല്‍സരം. അന്ന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒഡീഷക്കാരെ തകര്‍ത്തു. ടേബിളില്‍ ഒന്നാമത് വന്നു. പിന്നെ കോവിഡില്‍ രണ്ട് മല്‍സരങ്ങള്‍ മാറ്റി വെക്കപ്പെട്ടു. അതിനിടെ ഒന്നാം സ്ഥാനത്ത് പുതിയ ടീമുകളെത്തി. നിലവില്‍ മഞ്ഞപ്പട മൂന്നാമതാണ്. കര്‍ച്ചക്ക് ശേഷം നായകന്‍ സുനില്‍ ഛേത്രിയുടെ ഫോമില്‍ തിരികെ വരുകയാണ്. മലപ്പുറത്തുകാരന്‍ ആഷിഖ് കുരുണിയന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘത്തിന് അനുഭവക്കരുത്ത് ധാരാളമുണ്ട്. അവസാന ഏഴ് മല്‍സരങ്ങളില്‍ അവര്‍ക്ക് തോല്‍വിയില്ല. അവസാന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ മൂന്ന് ഗോളിനാണ് തകര്‍ത്തത്. സുനില്‍ ഛേത്രിയെ പോലെ ഒരു താരമാണ് തന്റെ കരുത്തെന്ന് ബെംഗളൂരു എഫ്.സി മുഖ്യ കോച്ച് മാര്‍കോ പെസലോലി പറഞ്ഞു. ചെന്നൈയിനെതിരായ മല്‍സരത്തില്‍ അദ്ദേഹം എത്ര കീലോമിറ്ററാണ് ഓടിയത്….എത്രയെത്ര അവസരങ്ങളാണ് സൃഷ്ടിച്ചത്. ഛേത്രി തന്നെയാണ് ഇന്ന് ടീമിന്റെ തുരുപ്പ് ചീട്ടെന്ന് കോച്ച് വ്യക്തമാക്കി.
ബ്ലാസ്‌റ്റേഴ്‌സ് കോച്ച് അസംതൃപ്തനാണ്
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കളി നടക്കുന്നതിനോട് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിയോജിപ്പ്. ഇന്നും കളി നടക്കുന്ന കാര്യം ഉറപ്പില്ലെന്നാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നല്‍കുന്ന സൂചന. ഇന്ന് മത്സരം നടക്കുമോ എന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. മത്സരത്തിനായി യാതൊരു വിധത്തിലുള്ള ഒരുക്കങ്ങളും ടീം നടത്തിയിട്ടില്ല. ഇന്ന് ആരൊക്കെ കളിക്കാന്‍ ഉണ്ടാകുമെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇവാന്‍ പറഞ്ഞു. സീസണ്‍ അവസാനിച്ച് കുടുംബത്തോടൊപ്പം ചേരാന്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് മാത്രമല്ല ലീഗിലെ ഭൂരിഭാഗം പേരും ഇതാണ് ആഗ്രഹിക്കുന്നത്. താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് കൂടാന്‍ ഇനി സാധ്യതയുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ താരങ്ങള്‍ ഇപ്പോഴും കോവിഡ് പോസിറ്റീവ് ആയി ഉണ്ടെന്നും പരിശീലകന്‍ അറിയിച്ചു.
പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ 7 മത്സരങ്ങളില്‍ ബെംഗളൂരും തോല്‍വിയറിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ടീം ചെന്നൈയിനെ 3-0ന് തോല്‍പിച്ചിരുന്നു.